top of page
Writer's pictureDigital Akshaya Pavaratty

Central Sector Scholarship 2023-24 അപേക്ഷ ക്ഷണിച്ചു


കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു .

ബിരുദ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് Fresh ആയും കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്ക് Renewal ആയും അപേക്ഷിക്കാം.ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാം.


NB:റീന്യൂൽ വിഭാഗം വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലോഗിൻ ലഭ്യമല്ല. ഒന്ന് രണ്ട് ആഴ്ചക്കുള്ളിൽ അത് ലഭ്യമാകുമെന്ന് കരുതപ്പെടുന്നു.


🎓 യോഗ്യത (Fresh)

▪️+2 ഇൽ 80% ഇൽ അധികം മാർക്ക് നേടിയിരിക്കണം.

▫️കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.

▪️UG ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മാത്രമേ ഫ്രഷ് വിഭാഗത്തിൽ അപേക്ഷിക്കാൻ സാധിക്കുകയുള്ളു.

▫️പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

🎓 യോഗ്യത (Renewal)

▪️കഴിഞ്ഞ വർഷം സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ലഭിച്ചിരുന്നവർ ആയിരിക്കണം.

▫️കഴിഞ്ഞ അക്കാഡമിക വർഷത്തിൽ 50% മാർക്കും 75% അറ്റന്റൻസ് ഉം ഉണ്ടായിരിക്കണം.

💰 Scholarship amount

ഡിഗ്രി തലത്തിൽ പ്രതിവർഷം 12000 രൂപയും PG തലത്തിൽ പ്രതിവർഷം 20000 രൂപയും ലഭിക്കുന്നു.

⏰ Application last date:

31/12/2023

📍NSP വെബ്സൈറ്റിൽ ഒരു സ്കോളർഷിപ്പിന് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ എന്നതിനാൽ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ് , പോസ്റ്റ്‌ മട്രിക് സ്കോളർഷിപ്പ് ഫോർ ഡിസബിൽഡ്, മെറിറ്റ് കം മീൻസ് എന്നിവയ്ക്ക് അപേക്ഷിക്കാൻ സാധിക്കില്ല.


📍സ്കോളർഷിപ്പിന് അപേക്ഷിച്ച ശേഷം ഓരോ വിദ്യാർത്ഥിയും അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും കോളേജിൽ എത്തിക്കേണ്ടതുണ്ട്


📂 കോളേജിൽ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ


▪️Income certificate

▫️+2 മാർക്ക്‌ ലിസ്റ്റ് കോപ്പി

▪️Caste സർട്ടിഫിക്കറ്റ്

▫️PwD സർട്ടിഫിക്കറ്റ് ( ഭിന്നശേഷി വിദ്യാർത്ഥികൾക്ക് )

▪️Bonafide സർട്ടിഫിക്കറ്റ്


◼️ Bonafide സർട്ടിഫിക്കറ്റ് നിങ്ങളുടെ കോളേജിൽ നിന്ന് കൈപ്പറ്റേണ്ടതാണ്. സർട്ടിഫിക്കറ്റ് ഫോർമാറ്റ്‌ പ്രിന്റ് എടുത്ത ശേഷം ഫിൽ ചെയ്ത് കോളേജിൽ നിന്ന് പ്രിൻസിപ്പൽ ഒപ്പ് വെച്ച ശേഷം ആണ് അപ്‌ലോഡ് ചെയ്യേണ്ടത്.

▫️▫️▫️▫️▫️▫️▫️▫️

അക്ഷയ CSC കേന്ദ്രം

പാവറട്ടി പഞ്ചായത്ത്, TSR 109

(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)

പാവറട്ടി Ph 04872643927

42 views0 comments

Comments


bottom of page