പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്ക് അപേക്ഷിക്കാൻ ഒരു അവസരം കൂടി നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം. ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാത്തവർക്കും തെറ്റായ അപേക്ഷ നൽകിയത് മൂലം അലോട്ട്മെൻറ് ഇടം പിടിക്കാത്തവർക്കും ഇന്നു രാവിലെ 10 മണി മുതൽ നാളെ വൈകിട്ട് നാലുവരെ പ്രവേശനത്തിനുള്ള ഏകജാലക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഇതിൻറെ അടിസ്ഥാനത്തിലാകും സപ്ലിമെൻററി ഘട്ടത്തിൽ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുക. ഇന്ന് രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നത്. ഓരോ സ്കൂളിലെയും സീറ്റ് ഒഴിവുകൾ ഇന്ന് രാവിലെ9 ന് വെബ്സൈറ്റിൽ ലഭ്യമാകും. ഇത് അനുസരിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്കും പ്രവേശനം നേടിയ ശേഷം റദ്ദാക്കുകയോ ടി സി വാങ്ങുകയോ ചെയ്തവർക്കും ഇനി അപേക്ഷിക്കാനാവില്ല.
Comments