top of page

NEET, KEAM, CUET എന്നീ പരീക്ഷകൾക്ക് വേണ്ടി തയാറെടുക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക


NEET അപേക്ഷയുടെ പ്രാരംഭ നടപടികൾ ജനുവരി അവസാന വാരത്തോടെ ആരംഭിക്കുമെന്നറിയിപ്പ് വന്നിട്ടുണ്ട്. അധികം വൈകാതെ KEAM, CUET എന്നിവയുടെയും അറിയിപ്പുകൾ വരുമെന്ന് പ്രതീക്ഷിക്കാം.

വില്ലേജിൽ നിന്നും, താലൂക്കിൽ നിന്നും ലഭിക്കേണ്ടതായ സർട്ടിഫിക്കറ്റുകൾ നേരത്തേ തയ്യാറാക്കി വെക്കുന്നതിലൂടെ അപേക്ഷ സമയത്തെ തിരക്കുകൾ ഒഴിവാക്കാവുന്നതാണ്.

ആവശ്യമായി വരാറുള്ള സർട്ടിഫിക്കറ്റുകളും, അവയുടെ കാലാവധിയും, അവ നൽകാൻ അധികാരപ്പെട്ട ഓഫീസറുടെയും, ഏതൊക്കെ ആവശ്യങ്ങൾക്ക് അവ ഉപയോഗിക്കാം എന്നുമുള്ള വിവരങ്ങൾ താഴെ നൽകുന്നു.

1. Income Certificate (വരുമാന സർട്ടിഫിക്കറ്റ്) - ഒരു വർഷം - വില്ലേജ് ഓഫീസർ - KEAM അപേക്ഷയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും. NEET, CUET എന്നിവയിൽ വരുമാനം അറിയിക്കേണ്ടതുണ്ട്.

2. Community Certificate - (SC / ST വിഭാഗത്തിൽ പെട്ടവർക്കുള്ള ജാതി സർട്ടിഫിക്കറ്റ്) - 3 വർഷം - തഹസിൽദാർ - KEAM, NEET, CUET അപേക്ഷകളിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.

3. Caste Certificate (SC / ST / General വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിവർക്കുള്ള ജാതി സർട്ടിഫിക്കറ്റ് -) - 3 വർഷം - വില്ലേജ് ഓഫീസർ - KEAM അപേക്ഷയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.

4. Non-Creamy Layer Certificate - State Educational Purpose (നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് - (SC / ST / General വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിവർക്കുള്ളത്) - 1 വർഷം - വില്ലേജ് ഓഫീസർ- KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.

5. Non-Creamy Layer Certificate - Central Educational / Employment Purpose - (നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് - (SC / ST / General വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിവർക്കുള്ളത്) - 1 വർഷം - തഹസിൽദാർ - NEET, CUET അപേക്ഷകളിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.

6. EWS Certificate State Purpose - ജനറൽ വിഭാഗത്തിൽ പെടുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ളത് (നായർ വിഭാഗത്തിൽ പെട്ട പാവപ്പെട്ടവർക്ക്) - 1 വർഷം - വില്ലേജ് ഓഫീസർ- KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.

7. EWS Certificate Central Purpose - ജനറൽ വിഭാഗത്തിൽ പെടുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ളത് (നായർ വിഭാഗത്തിൽ പെട്ട പാവപ്പെട്ടവർക്ക്) - 1 വർഷം - തഹസിൽദാർ - NEET, CUET അപേക്ഷകളിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.

8. Nativity Certificate - നേറ്റിവിറ്റി സർട്ടിഫിക്കറ്റ് - സ്വദേശം തെളിയിക്കുന്നതിന് - ഒരു തവണ ഈ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ ജീവിതകാലം മുഴുവൻ ഉപയോഗിക്കാം. - Lifetime Validity - വില്ലേജ് ഓഫീസർ- KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.

📌 അപേക്ഷകരുടെ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, SSLC, റേഷൻ കാർഡ്, ഭൂനികുതി രസീത് , പിതാവിന്റെ SSLC / സ്‌കൂൾ സർട്ടിഫിക്കറ്റ്, വരുമാനം സംബന്ധിച്ചുള്ള സത്യപ്രസ്താവന എന്നിവ ആവശ്യമാണ്


മേല്പറഞ്ഞ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനായി പാവറട്ടി അക്ഷയ കേന്ദ്രം

സമീപിക്കുക.

📌 അപേക്ഷകരുടെ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, SSLC, റേഷൻ കാർഡ്, ഭൂനികുതി രസീത് , പിതാവിന്റെ SSLC / സ്‌കൂൾ സർട്ടിഫിക്കറ്റ്, വരുമാനം സംബന്ധിച്ചുള്ള സത്യപ്രസ്താവന എന്നിവ ആവശ്യമാണ്

കൂടുതൽ വിവരങ്ങൾക്ക് പാവറട്ടി അക്ഷയയുമായി ബന്ധപ്പെടുക

🔴🟢🔵🟡🔴🟢🔵🟡

അക്ഷയ CSC കേന്ദ്രം

പാവറട്ടി പഞ്ചായത്ത്, TSR 109

(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)

പാവറട്ടി Ph 04872643927

🔴🟢🔵🟡🔴🟢🔵🟡

156 views0 comments

Komentar


bottom of page