തിരുവനന്തപുരം: അധ്യാപക യോഗ്യതാ പരീക്ഷയായ കെ -ടെറ്റ് ഇതുവരെ പാസാകാത്ത അധ്യാപകർക്ക് ഇളവുകളോടെ ഒരു അവസരം കൂടി നൽകാനുള്ള ഉത്തരവിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു.
കെ. ടെറ്റ് യോഗ്യത നേടാതെ 2012 ജൂൺ ഒന്നുമുതൽ 2016 ഓഗസ്റ്റ് 30 വരെ നിയമിതരായ സർക്കാർ സ്കൂൾ അധ്യാപകർക്കും 2012 ജൂൺ ഒന്നു മുതൽ 2019 - 20 വരെ നിയമിതരായ എയ്ഡഡ് സ്കൂൾ അധ്യാപകർക്കുമാണ് അവസരം. 2023 ജൂണിൽ ഇവർക്കായി പ്രത്യേക പരീക്ഷയാണ് നടത്തുക. കെ ടെറ്റ് പാസാകുന്നതിനുള്ള അവസാന അവസരമായിരിക്കും ഇത്.
പ്രസ്തുത പരീക്ഷാതീയതി വരെ കെ - ടെറ്റ് പാസാകുന്നതിൽ ഇളവ് അനുവദിക്കും. പ്രസ്തുത പരീക്ഷയിലും യോഗ്യത നേടാത്തവരുടെ സർവിസ് ക്രമപ്പെടുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കടപ്പാട്
🚑CHAVAKKAD REPORTER
Comments