top of page
Writer's pictureDigital Akshaya Pavaratty

കുസാറ്റ് പ്രവേശനം: അപേക്ഷ സമർപ്പണം ആരംഭിച്ചു

⛔കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ യുജി,പിജി കോഴ്സുകളിലേക്ക് പ്രവേശന നടപടികൾ തുടങ്ങുന്നു.


⛔ഓൺലൈൻ രജിസ്ട്രേഷൻ (28/01/23) ആരംഭിച്ചു. വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പിഴയില്ലാതെ ഫെബ്രുവരി 26 വരെയും പിഴയോടുകൂടി മാർച്ച് 6 വരെ യും രജിസ്റ്റർ ചെയ്യാനാകും.


⛔ഏപ്രിൽ 29, 30, മെയ് ഒന്ന് തീയതികളിൽ നടക്കുന്ന പൊതുപ്രവേശന പരീക്ഷ(CAT 2023)യുടെ അടിസ്ഥാനത്തിലാ യിരിക്കും പ്രവേശനം.


⛔ബിടെക്, ഇന്റഗ്രേറ്റഡ് എംഎ സി, ബി കോം എൽ എൽബി, ബിബിഎ എൽഎൽബി, മൂന്നു വർഷ എൽഎൽബി, എൽഎ എം, ബിവോക്, എംഎസ്സി, എംഎ, എംസിഎ, എംബിഎ, എംബിഇ, എംഎഫ്എസ്സി, എംവോക് തുടങ്ങിയവയാണ് പ്രോഗ്രാമുകൾ.


⛔എംടെകിന് ഏപ്രിൽ 8 വരെയും പിഎച്ച്ഡി പ്രോഗ്രാമിലേക്ക് ഏപ്രിൽ 14 വരെ അപേക്ഷിക്കാം .


⛔സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരീക്ഷാ കേന്ദ്ര ങ്ങളുണ്ടാകും.

🔴🟢🔵🟡🔴🟢🔵🟡

അക്ഷയ CSC കേന്ദ്രം

പാവറട്ടി പഞ്ചായത്ത്

സെന്റ് ജോസഫ് സ്ക്കൂളിന് എതിർവശം

പാവറട്ടി Ph 04872643927

🔴🟢🔵🟡🔴🟢🔵🟡

533 views0 comments

Komentáře


bottom of page